
ആപ്പിൾ കാർപ്ലേ ഉപയോഗിക്കുന്ന വാഹന പ്രേമികൾക്കൊരു സന്തോഷ വാർത്ത, ആപ്പിൾ അടുത്ത മാസം പുറത്തിറക്കുന്ന IOS 26 അപ്ഡേറ്റിൽ, കാർപ്ലേയിൽ (CarPlay) വീഡിയോ പ്ലേബാക് എത്തുമെന്ന് റിപ്പോർട്ട്. ഇതുവരെ CarPlay-ൽ ഇത്തരം സൗകര്യം നൽകാൻ ആപ്പിൾ തയ്യാറായിരുന്നില്ല. IOS 26 മുതൽ, ആപ്പുകൾക്ക് CarPlay സ്ക്രീനിൽ വീഡിയോകൾ പ്ലേ ചെയ്യാൻ കഴിയും, പക്ഷേ സേഫ്റ്റിയുടെ ഭാഗമായി വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴാണ് ഈ പുതിയ ഫീച്ചർ ഉപയോക്കിക്കാൻ കഴിയൂ. കൂടാതെ പുതിയ വിഡ്ജറ്റ്സ് പുതുക്കിയ ഐക്കണുകൾ ഡിസൈൻ ഓപ്ഷനുകളും അടങ്ങിയതാണ് പുതിയ അപ്ഡേറ്റ്.