ഇൻസ്റ്റാഗ്രാം 3 പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചു.

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു.


1. ലൈവ് മാപ്പ് ഫീച്ചർ

ഇനി ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കിടുന്നത് എളുപ്പമാകും. സ്നാപ്‌ചാറ്റിലെ മാപ്പിനോട് സാമ്യമുള്ള ഈ സംവിധാനത്തിൽ, സുഹൃത്തുക്കളും കണ്ടന്റ് ക്രിയേറ്റർമാരും എവിടെ നിന്നാണ് പോസ്റ്റുകൾ ചെയ്യുന്നതെന്ന് മാപ്പിൽ കാണാം. സ്നാപ്‌ചാറ്റിനെക്കാൾ വ്യത്യസ്തമായി, ആപ്പ് തുറന്നിരിക്കുന്ന സമയത്താണ് ലൊക്കേഷൻ അപ്‌ഡേറ്റ് ചെയ്യുക. തത്സമയ ട്രാക്കിംഗ് ഇല്ല. ഒരു മണിക്കൂർ വരെ ലൊക്കേഷൻ ഡയറക്‌ട് മെസേജ് വഴി ഷെയർ ചെയ്യാം. ഈ ഫീച്ചർ യുഎസിൽ ഓഗസ്റ്റ് 7-ന് ലഭ്യമായി തുടങ്ങി, ഉടൻ തന്നെ ഇന്ത്യയിലും എത്തും.


2. റീപോസ്റ്റ് ഫീച്ചർ

ഇഷ്ടപ്പെട്ട കണ്ടന്റ് ഇനി നേരിട്ട് നിങ്ങളുടെ പ്രൊഫൈലിൽ റീപോസ്റ്റ് ചെയ്യാം. റീലുകളും പോസ്റ്റുകളും റീപോസ്റ്റ് ചെയ്യുമ്പോൾ, അവ സാധാരണ ഗ്രിഡിൽ കാണുകയില്ല. ‘റീപോസ്റ്റ്’ എന്ന് പ്രത്യേകം ഒരു ടാബിൽ അത് ലഭ്യമാകും. ഫോളോവേഴ്സിന് ഈ റീപോസ്റ്റുകൾ കാണാനാകും. റീപോസ്റ്റ് ബട്ടൺ അമർത്തി ചെറിയൊരു കുറിപ്പ് ചേർക്കാനും കഴിയും.
ഒറിജിനൽ ക്രിയേറ്റർമാർക്ക് ക്രെഡിറ്റ് ലഭിക്കും.

3. റീൽസിലെ ഫ്രണ്ട്സ് ടാബ്

റീൽസ് അനുഭവം ഇനി കൂടുതൽ സോഷ്യൽ ആക്കാൻ ഇൻസ്റ്റഗ്രാം “ഫ്രണ്ട്സ്” ടാബ് അവതരിപ്പിച്ചു. സുഹൃത്തുക്കൾ ലൈക്ക് ചെയ്ത, കമൻ്റ് ചെയ്ത, റീപോസ്റ്റ് ചെയ്ത, അല്ലെങ്കിൽ സൃഷ്ടിച്ച പബ്ലിക് റീലുകൾ ഇവിടെ കാണാം. പൊതുവായ ഇഷ്ടങ്ങളെ അടിസ്ഥാനമാക്കി ‘Blends’ സിസ്റ്റം വഴി നിർദ്ദേശങ്ങൾ ലഭിക്കും. സ്വകാര്യതക്ക് മുൻ‌ഗണന നൽകുന്നവർക്ക്, അവരുടെ പ്രവർത്തനം സുഹൃത്തുക്കൾക്ക് കാണാതിരിക്കാനുള്ള ഓപ്ഷനുണ്ട്.
ചില സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകൾ മ്യൂട്ട് ചെയ്യാനും കഴിയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top