ഏറ്റവും പുതിയ എ.ഐ മോഡൽ ചാറ്റ് ജിപിടി-5 പുറത്തിറക്കിയതായി ഓപ്പൺഎഐ പ്രഖ്യാപിച്ചു. കൃത്യതയിലും വേഗതയിലും പ്രശ്നപരിഹാര ശേഷിയിലും വൻ പുരോഗതി കൈവരിച്ചതായും, എല്ലാ വിഷയങ്ങളിലും പിഎച്ച്ഡി നിലവാരത്തിലുള്ള അറിവ് നൽകാനാകുമെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കി. ഇതിലൂടെ, ഉപയോക്താക്കൾക്ക് ഒരു വിദഗ്ധനുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന അനുഭവം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ചാറ്റ് ജിപിടി-4 ൽ നിന്ന് ചാറ്റ് ജിപിടി-5 ലേക്കുള്ള മാറ്റം ഒരു വലിയ മുന്നേറ്റമാണെന്നും, പുതിയ പതിപ്പ് ഇപ്പോൾ തന്നെ ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അടുത്ത ആഴ്ചയിൽ എന്റർപ്രൈസ്, വിദ്യാഭ്യാസ (EDU) ഉപഭോക്താക്കൾക്കായി ചാറ്റ് ജിപിടി-5 പ്രോ പതിപ്പ് അവതരിപ്പിക്കുമെന്ന് ഓപ്പൺഎഐ അറിയിച്ചു.
വെബ്‌സൈറ്റുകൾ നിർമ്മിക്കൽ, ആപ്പുകളും ഗെയിമുകളും വികസിപ്പിക്കൽ, ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കൽ, കലണ്ടർ ഇവന്റുകൾ നിയന്ത്രിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാറ്റ് ജിപിടി-5 കൈകാര്യം ചെയ്യാനാകും.
ചാറ്റ് GPT-5 പുറത്തിറക്കി ഓപ്പൺ AI, അറിവുകൾ ഇനി PHD നിലവാരം.
